Human body is a machine, have a self curing and purifying capacity. All human beings take birth with this ability. But, cause of several influences like circumstances, thoughts, concepts etc. he lost such heavenly natural instincts. By re-joining with the nature's frequency he can easily balance and overcome every physical ,mental, emotional imbalance. Amrithapadham Reiki teaches simple methods to synchronise with universe, every circumstances. Be free from old memories, anxiety of future; live Today happily, work ambitiously and hardly , make Tomorrow fruitful. People who practice reiki can realize their own merits and demerits. Reiki manifest not his own personality and life but his family ,social relations also. This is the Amrithapadham concept about Reiki. Students get a clear vision about his responsibilities. Improves the power of memory, concentration, communication skills, character and behavior. Parents get the capacity to guide and lead their kids to the right way. REIKI is unconditional UNIVERSAL LOVE Exchange the whole benefits of Reiki to the entire world is the slogan of Amrithapadham.
ശരീരം സ്വയം ശുദ്ധീകരണ ശേഷിയുള്ള യന്ത്രമാണ്. ആയതിനുള്ള കഴിവുമായാണ് ഓരോ ശിശുവും പിറന്നു വീഴുന്നത്. എന്നാൽ, ചുറ്റുപാടുകൾ, ചിന്തകൾ വിശ്വാസങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങി പലതരത്തിലുള്ള ഇടപെടലുകൾ കൊണ്ട് ജന്മസിദ്ധമായ ആ കഴിവ് നഷ്ടമാകുന്നു. പ്രകൃതിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ ക്ലേശങ്ങളും രോഗദുരിതങ്ങളും കൊണ്ട് ഉഴറി അലയുന്നു. അവയെ ശാന്തമാക്കാൻ നാം പ്രകൃതിയുടെ താളവുമായി സമരസപ്പെട്ടു പോയാൽ മാത്രം മതിയാകും. അതിനുള്ള ലളിതമായ മാർഗ്ഗങ്ങളാണ് റെയ്കി പറഞ്ഞു തരുന്നത്. ഇന്നലെകളിൽ കുരുങ്ങി ദുഃഖിതരാകാതെയും നിരാശരാകാതെയും ഭാവിയിലേക്കു നോക്കി ആധിപ്പെടാതെയും ഉൽക്കണ്ഠപ്പെടാതെയും ഇന്ന് ഇപ്പോൾ ഈ നിമിഷം ചെയ്യേണ്ടത് ചെയ്ത് സൗഖ്യത്തോടെയിരിക്കുവാനുള്ള മാർഗ്ഗമാണ് റെയ്കി പരിശീലനം. ജീവിതശൈലിയാണ് അത്.. എവിടെയും വിജയിയാകാനുള്ള മന്ത്രമാണ് റെയ്കി.. റെയ്കി പഠിക്കുന്ന ഒരാൾക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് സ്വയം വേണ്ട തിരുത്തലുകൾ നടത്തി സ്വന്തം വ്യക്തിപ്രഭാവത്തേയും ഒപ്പം കുടുംബത്തിലെ ഓരോരുത്തരേയും പരിവർത്തനപ്പെടുത്തി എടുക്കുന്നതിനും സാധിക്കും. ഇതാണ് റെയ്കിയെക്കുറിച്ചുള്ള അമൃതപഥത്തിൻ്റെ കാഴ്ചപ്പാട്.. ഈ ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് തൻ്റെ ഉത്തരവാദിത്വങ്ങൾ എന്തെന്ന വ്യക്തത നേടി തൻ്റെ പഠനശേഷി, സ്വഭാവഗുണം, പെരുമാറ്റം, ആശയ വിനിമയശേഷി, ഓർമ്മ, ശ്രദ്ധ ഇവയെ ഒക്കെ ബലപ്പെടുത്തി വിദ്യാഭ്യാസത്തിൽ മികവു നേടുവാനും മാതൃകയായിത്തീരുവാനും കഴിയുന്നു. മാതാപിതാക്കൾക്കാകട്ടെ, തങ്ങളുടെ കുഞ്ഞുങ്ങളെ നന്മയിലേക്ക് വഴി തിരിച്ചുവിടാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നു.