Origin & Traditions

Amrithapadham is a system of Reiki which contains the right combination of modern Usui system of Reiki and the ancient traditional Indian methods given by the great Yogis, Rishies, and siddhas, etc. Amrithapadham system of Reiki was developed by Guru Sri Ganapathy Sharma. Through his dedicated research on Reiki applications realized that some essential features of Usui system by long run were excluded. He collected various valuable result oriented methods from Indian Traditional Reiki practices. He developed own system of practice in Reiki. Amrithapadham have its own unique nature , which works on physical, mental and emotional bodies of a person and able to uplift his total individual, social behavior and capacity. In 2012 Sri. K.S.Ganapathy Sharma started Amrithapadham aimed at expand the system 'Amrithapadham the Traditional System of Reiki.'

   

Reiki - Amrithapadham Concept :-

 

Human body is a machine, have a self curing and purifying capacity. All human beings take birth with this ability. But, cause of several influences like circumstances, thoughts, concepts etc. he lost such heavenly natural instincts. By re-joining with the nature's frequency he can easily balance and overcome every physical ,mental, emotional imbalance. Amrithapadham Reiki teaches simple methods to synchronize with universe, every circumstances. Be free from old memories, anxiety of future; live Today happily, work ambitiously and hardly , make Tomorrow fruitful. People who practice reiki can realize their own merits and demerits. Reiki manifest not his own personality and life but his family ,social relations also. This is the Amrithapadham concept about Reiki. Students get a clear vision about his responsibilities. Improves the power of memory, concentration, communication skills, character and behavior. Parents get the capacity to guide and lead their kids to the right way.

REIKI is unconditional UNIVERSAL LOVE....

Exchange the whole benefits of Reiki to the entire world is the slogan of Amrithapadham.

ഡോക്ടർ. മികാഓ ഉസൂയി ചിട്ടപ്പെടുത്തിയ ആധുനീക റെയ്കി സമ്പ്രദായത്തേയും , പൗരാണിക ഭാരതത്തിലെ ആചാര്യന്മാരായ യോഗീശ്വരൻമാരും ഋഷീശ്വരൻമാരും സിദ്ധൻമാരും പകർന്നു തന്ന അറിവുകളെയും ശാസ്ത്രതത്വങ്ങളേയും ഗാഢമായി പഠിച്ച് തൻ്റെ 21 വർഷത്തെ (1991-2012 )പഠന ഗവേഷണങ്ങൾക്കു ശേഷം കാലാന്തരത്തിൽ പൂർവകാല റെയ്കിയിൽ നിന്നും നഷ്ടപ്പെട്ടു പോയ ക്ഷിപ്രഫലദായകങ്ങളായ കണ്ണികളെയെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ഗുരു. ശ്രീ.കെ.എസ്സ്. ഗണപതി ശർമ്മ 2012 ൽ സ്ഥാപിച്ചിട്ടുള്ള റെയ്കി പ്രസ്ഥാനമാണ് അമൃതപഥം. സ്വന്തമായി വികസിപ്പിച്ചെടുത്ത സാധനാ തന്ത്രങ്ങളും ഹീലിംഗ് ടെക്നിക്കുകളുമാണ് പഠനവിഷയങ്ങളായി അമൃതപഥം തയാറാക്കിയിരിക്കുന്നത്. അവ സ്ഥിരമായി പരിശീലിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വ്യാപാരങ്ങളിൽ മാറ്റങ്ങൾ വന്ന് വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായുള്ള ഇടപെടലുകൾ സുഗമമായി നടത്തുവാൻ തക്കവണ്ണം ഉയർന്നു വരുന്നു. നാല്പതോളം റെയ്കി മാസ്റ്റർമാരെയും പതിനായിരത്തോളം റെയ്കിചാനലുകളേയും കൊണ്ട് സമൃദ്ധമാണ് അമൃതപഥം. കേരളത്തിൻ്റെ പല ഭാഗങ്ങളിലും നേരിട്ടുള്ള ക്ലാസ്സുകൾ എടുക്കുന്ന അമൃതപഥം , ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളും എടുക്കുന്നു. അതോടൊപ്പം കൃത്യമായ ഫോളോ അപ്പ് ക്ലാസ്സുകൾ എടുത്ത് പഠിതാക്കളെ ഈ വിദ്യയിൽ വിദഗ്ധരാക്കി മാറ്റുന്നതിനുള്ള ഉത്തരവാദിത്വവും ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്.

റെയ്കി എന്നാൽ എന്താണ് :-

ശരീരം സ്വയം ശുദ്ധീകരണ ശേഷിയുള്ള യന്ത്രമാണ്. ആയതിനുള്ള കഴിവുമായാണ് ഓരോ ശിശുവും പിറന്നു വീഴുന്നത്. എന്നാൽ, ചുറ്റുപാടുകൾ, ചിന്തകൾ വിശ്വാസങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങി പലതരത്തിലുള്ള ഇടപെടലുകൾ കൊണ്ട് ജന്മസിദ്ധമായ ആ കഴിവ് നഷ്ടമാകുന്നു. പ്രകൃതിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ ക്ലേശങ്ങളും രോഗദുരിതങ്ങളും കൊണ്ട് ഉഴറി അലയുന്നു. അവയെ ശാന്തമാക്കാൻ നാം പ്രകൃതിയുടെ താളവുമായി സമരസപ്പെട്ടു പോയാൽ മാത്രം മതിയാകും. അതിനുള്ള ലളിതമായ മാർഗ്ഗങ്ങളാണ് റെയ്കി പറഞ്ഞു തരുന്നത്. ഇന്നലെകളിൽ കുരുങ്ങി ദുഃഖിതരാകാതെയും നിരാശരാകാതെയും ഭാവിയിലേക്കു നോക്കി ആധിപ്പെടാതെയും ഉൽക്കണ്ഠപ്പെടാതെയും  ഇന്ന് ഇപ്പോൾ ഈ നിമിഷം ചെയ്യേണ്ടത് ചെയ്ത് സൗഖ്യത്തോടെയിരിക്കുവാനുള്ള മാർഗ്ഗമാണ് റെയ്കി പരിശീലനം. ജീവിതശൈലിയാണ് അത്.. എവിടെയും വിജയിയാകാനുള്ള മന്ത്രമാണ് റെയ്കി.. റെയ്കി പഠിക്കുന്ന ഒരാൾക്ക് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് സ്വയം വേണ്ട തിരുത്തലുകൾ നടത്തി സ്വന്തം വ്യക്തിപ്രഭാവത്തേയും ഒപ്പം കുടുംബത്തിലെ ഓരോരുത്തരേയും പരിവർത്തനപ്പെടുത്തി എടുക്കുന്നതിനും സാധിക്കും. ഇതാണ് റെയ്കിയെക്കുറിച്ചുള്ള  അമൃതപഥത്തിൻ്റെ  കാഴ്ചപ്പാട്..

ഈ ക്ലാസ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് തൻ്റെ ഉത്തരവാദിത്വങ്ങൾ എന്തെന്ന വ്യക്തത നേടി തൻ്റെ പഠനശേഷി, സ്വഭാവഗുണം, പെരുമാറ്റം, ആശയ വിനിമയശേഷി, ഓർമ്മ, ശ്രദ്ധ ഇവയെ ഒക്കെ ബലപ്പെടുത്തി വിദ്യാഭ്യാസത്തിൽ മികവു നേടുവാനും മാതൃകയായിത്തീരുവാനും കഴിയുന്നു. മാതാപിതാക്കൾക്കാകട്ടെ, തങ്ങളുടെ കുഞ്ഞുങ്ങളെ നന്മയിലേക്ക് വഴി തിരിച്ചുവിടാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നു.

റെയ്കി ഉപാധികളില്ലാത്ത പ്രപഞ്ചസ്നേഹമാകുന്നു.

റെയ്കിയിലൂടെ തനിക്ക് ലഭിച്ച നന്മകൾ ലോകനന്മയ്ക്കായി പകർന്നു  കൊടുക്കുന്നു. ഇതാണ് അമൃതപഥത്തിൻ്റെ മുദ്രാവാക്യം
error: Content is protected !!