Explore Your Inner Mind


Mind is not a part of body. It is not in the control of common man. Mind have two Stages; Outer Mind - which always open to nature as cosmic level and wander for the fulfillment of all pleasures. The other is Inner mind. Which detached from outer world and in contact with soul and real source. When mind is stable and intention is high one can achieve heavenly qualities. Through our 5 sense organs we collect several mental and physical attractions ,Which will bond our mind. In one second hundreds of thoughts passes through, but only 30 or even below became in reality. Others remain mere dreams! .When we shut our outer mind, Inner mind will open. It is conscious level,connected with soul and real source. Silence is the master quality of Inner mind.

Through inner silence Third eye /sixth sense will brighten. Individual consciousness will connected with Universe Super Consciousness,which have answer for every question,solution for every problem. When mind touches that divine spot one can explore the magical land of Super natural intentional power to change the entire world...

The UNIVERSAL LIFE FORCE ENERGY.

Unconditional Love and action for the well being of the world....
മനസ്സ് സ്വതന്ത്രവും ബന്ധനരഹിതവുമാണ്. അത് ശരീരത്തിൻ്റെ ഭാഗമല്ല. കാറ്റിൽ ഇലകളെന്നപോലെയും, ഒരു മരത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാടി നടക്കുന്ന കുരങ്ങനെപ്പോലെയും ചഞ്ചലമാണ് മനുഷ്യമനസ്സ്. മനസ്സിന് രണ്ട് തലങ്ങൾ ഉണ്ട്. ബാഹ്യ മനസ്സ് , ആന്തരീക മനസ്സ്

ബാഹ്യ മനസ്സ് .

പ്രകൃതിയുടെ പ്രേരണയാൽ സദാ പലവിധ ചിന്തകളിലേക്ക് വീഴുന്നു. ഭൗതികങ്ങളിലേക്ക് അവയുടെ ആനന്ദാനുഭവങ്ങൾ തേടി. അവയുടെ അനന്തര ഫലങ്ങളാൽ നൊമ്പരപ്പെട്ടും ആധിപ്പെട്ടും ജീവിതം ദുരിതപൂർണ്ണമാകുന്നു. ഒരു നിമിഷം നൂറു ചിന്തകൾ മനസ്സിലേക്ക് കടന്നു വരുന്നുണ്ട് എന്നാൽ, വെറും മുപ്പതെണ്ണമേ സ്ഥായിയായ സങ്കല്പത്തിലേക്കും പരിശ്രമത്തിലേക്കും എത്തി യാഥാർത്ഥ്യമാകുന്നുള്ളൂ. ബാക്കിയെല്ലാം സ്വപ്നങ്ങളായിത്തന്നെ അവശേഷിക്കുന്നു...

ആന്തരീക മനസ്സ്

എന്നാൽ, മനസ്സിനെ പുറമേയുള്ള വ്യാമോഹങ്ങളിലേക്ക് അലയാൻ വിടാതെ, എപ്രകാരമാണോ വിപരീത സാഹചര്യങ്ങളിൽ ആമ തൻ്റെ ബാഹ്യേന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് രക്ഷ നേടുന്നത് അതേ പോലെ ബാഹ്യ മനസ്സിനെ നിയന്ത്രിച്ച് ഉൾവലിച്ചാൽ പ്രപഞ്ചത്തിൻ്റെ അപാര സാധ്യതകൾ നേടിയെടുക്കുവാൻ മനുഷ്യന് സാധിക്കും. പ്രപഞ്ചബോധവുമായി ഘടിപ്പിക്കുന്ന വ്യക്തിബോധമാണ് അത്.  പ്രഞ്ചമഹാബോധമണ്ഡലത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അടങ്ങിയിരിക്കുന്നു.. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും. എപ്പോൾ ബാഹ്യ മനസ്സ് ഉറങ്ങുന്നുവോ അപ്പോൾ ആന്തരീകമനസ്സ് ഉണരുകയായി. ബോധം തെളിയുകയായി... നിശ്ശബ്ദതയാണ് ബോധമനസ്സ് അഥവാ ആന്തരീക മനസ്സ് ഉണരുന്നതിൻ്റെ ലക്ഷണം. മനസ്സ് എപ്പോഴാണോ ആ ദൈവീക ബിന്ദുവിനെ സ്പർശിക്കുന്നത് അപ്പോൾ ഒരാൾക്ക് പ്രപഞ്ചമഹാബോധത്തിൻ്റെ മാന്ത്രിക ലോകത്തിലേക്ക് പ്രവേശിക്കുവാനും കഴിയുന്നു . മൂന്നാം കണ്ണ് / ആറാം ഇന്ദ്രിയം തുറക്കപ്പെട്ട് ഉപാധികളില്ലാത്ത സ്നേഹത്തിൻ്റെ ഉടമയായിക്കൊണ്ട് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടേയും നന്മയ്ക്കും സുസ്ഥിതിയ്ക്കും വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുന്നു…

error: Content is protected !!