ഗീതാഭായി, ആലപ്പുഴ
“ഗുരു ചരണം ശരണം. ഞാൻ ഗീതാഭായി. എൻ്റെ കൊച്ചുമകനും റെയ്കി ചാനൽ ആയ എൻ്റെ മകൾ Dr. പാർവ്വതിയുടെ മകനുമാണ് സിദ്ധാർഥ് (രണ്ടു വയസ്സ് തികഞ്ഞിട്ടില്ല.) കുഞ്ഞ് ആരും കാണാതെ 5 രുപയുടെ നാണയത്തുട്ട് വിഴുങ്ങി. ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ച് വെപ്രാളം കാട്ടുന്ന കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയ പാർവ്വതിക്ക് ” 2nd Symbol ” എന്നു പറയാനല്ലാതെ ഒന്നും ചെയ്യാൻ കഴിവില്ലാതെ സ്തംഭിച്ച് നിൽക്കുവാനേ കഴിഞ്ഞുള്ളു. സംഭവത്തിന്റെ ഗൗരവം അറിയാതെ കുട്ടി തിന്നുകൊണ്ടിരുന്ന ഓറഞ്ചിന്റെ നാരോ കുരുവോ മറ്റോ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി എന്നു കരുതി ഓടി എത്തിയ മുത്തശ്ശി ഗീതാ മാസ്റ്റർ ” ഗണപതി സർ പറഞ്ഞിട്ടുള്ളത് 2nd symbol വരച്ച് തലയുടെ പുറകുവശത്ത് പതിയെ തട്ടിയാൽ മതി തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ പുറത്തു വരും എന്നല്ലേ” എന്നു പറഞ്ഞു കൊണ്ട് സിംബൽ വരച്ച് തലയുടെ പുറകിൽ പതിയെ രണ്ടു മൂന്ന് തട്ടു കൊടുത്തു. അപ്പോൾ തന്നെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്ന 5 രൂപാ നാണയത്തുട്ട് പുറത്തേക്ക് തെറിച്ച് വീണു. അപ്പോൾ മാത്രമാണ് അവരിൽ ആ സംഭവത്തിന് ഉണ്ടാകുമായിരുന്ന അനന്തരഫലങ്ങളോർത്ത് ഭയവും ഭീതിയും ഉണ്ടായത്. “2nd Symbol” എന്ന ചിന്തയോ ശബ്ദമോ തന്നെ എല്ലാ
തടസ്സങ്ങളേയും അകറ്റുന്നു… ഗുരു ചരണം ശരണം.”
ശ്രീദേവി, കൊല്ലം
കഴിഞ്ഞു പോയ കാലത്ത് നടന്ന ഹിതകരമല്ലാത്ത സംഭവങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ദു:ഖം അല്ലെങ്കിൽ ആധി ഉണ്ടാക്കുന്നത്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആധിക്കു കാരണമാണ്. മനസ് Relax ആയിരിക്കുന്ന അവസ്ഥയിൽ മാത്രമേ നമുക്ക് സന്തോഷം അനുഭവിക്കാൻ കഴിയൂ. റെയ്കിയിൽ വരുന്നതിനു മുൻപ് മനസ് Relax ആയിട്ടിരിക്കാൻ പലപ്പോഴും സാധിച്ചിരുന്നില്ല. എന്നാൽ 24 പോയിൻറ് റെയ്കി ചെയ്തു തുടങ്ങിയപ്പോൾ Present Moment ൽ വരാൻ കഴിഞ്ഞു. മനസിൽ ശാന്തിയും സ്വസ്ഥതയും അനുഭവിച്ചറിയാൻ കഴിഞ്ഞു. അനാവശ്യമായ ദു:ഖങ്ങൾ ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു എന്ന തിരിച്ചറിവുണ്ടായി. 24 പോയിന്റ് റെയ്കിയും പ്രാണായാമങ്ങളും മുദ്രകളും കൃത്യമായി ചെയ്ത് എപ്പോഴും സന്തോഷമായിട്ടിരിക്കുന്നു.
പ്രഭാകരൻ നായർ, കൊടുങ്ങൂർ
ഗുരുപരമ്പരയ്ക്ക് പ്രണാമം. പാലായിൽ വച്ചു നടന്ന റെയ്ക്കി First Level ക്ലാസ്സിൽ നമ്മുടെ ഗുരു പകർന്നു തന്ന ചക്രങ്ങളുടെ ഊർജവൽക്കരണവും അതിനു് ശേഷം നടത്തിയ ഹീലിങ്ങും വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ച് ആ ക്രിയ പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ അത് പൂർണ്ണമായുംഅനുഭവിക്കാൻ കഴിഞ്ഞു. ചക്രങ്ങളുടെ ഊർജ്ജവൽക്കരണ ധ്യാനം പൂർണ്ണമായി വീണ്ടും പകർന്നു തന്ന ഗിരിജാ മാസ്റ്ററുടെ പാദാരവിന്ദങ്ങളിൽ പ്രണാമം
ഷഫീഖ്, തൃശ്ശൂർ
ഗൾഫിൽ ജോലി ചെയ്തിരുന്ന ഷെഫിക്ക് ജോലി ചെയ്യാൻ സാധിക്കാത്തവണ്ണം നടുവേദന മൂർച്ഛിച്ചപ്പോൾ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോന്നു. ഒന്നു രണ്ടു വർഷത്തോളം ആയുർവേദം അലോപ്പതി മുതലായ പലവിധ ചികിത്സകളും നടത്തിയിട്ടും യാതൊരു പ്രയോജനവും കിട്ടാതെ വന്നപ്പോഴാണ് ഗോപി സാറിന്റെ റെയ്കി ഹീലിംഗിനെ കുറിച്ചറിയാനായത്. 3 ദിവസത്തെ ഹീലിംഗിനു ശേഷം തന്നെ വളരെ വലിയ മാറ്റം വന്നിരിക്കുന്നു. മാത്രമല്ല 5 മിനിട്ടു തികച്ച് നിൽക്കാനോ ഇരിക്കാനോ നടക്കാനോ കഴിയാതിരുന്ന അദ്ദേഹം ഇപ്പോൾ ബൈക്ക് ഓടിക്കുന്നുണ്ട്. തന്റെ ജീവിതം തിരിച്ചുകിട്ടി എന്നാണ് അദ്ദേഹം പറയുന്നത്. റെയ്കിയുടെ അനുഗ്രഹത്തിനല്ലാതെ മറ്റെന്തിനാണ് ഈ സൗഖ്യാവസ്ഥ പ്രദാനം ചെയ്യുവാൻ കഴിയുക ?
ഗീതാ.കെ, പാലാ
റെയ്കിയ്ക്കും അമൃതപഥത്തിനും ഗുരുപരമ്പരയ്ക്കും പ്രണാമങ്ങൾ… ദീക്ഷ ലഭിച്ചതനുസരിച്ച് മുദ്രകൾ ചെയ്തു തുടങ്ങിയതിനു ശേഷം ഉണ്ടായ ഒരു അനുഭവം പങ്ക് വയ്ക്കുന്നതിനാണ് ഈ കുറിപ്പ്. 8 മാസങ്ങൾ ക്ക് മുൻപ് ഒരാൾ എന്നോട് 20,000/- രൂപ കടം വാങ്ങിയിരുന്നു. ജോലി സ്ഥലത്തു വച്ച് അപകടം പറ്റിയ സുഹൃത്തിനെ മെഡിക്കൽ കോളേജിൽ കൊണ്ടു പോകാനെന്നു പറഞ്ഞാണ് വാങ്ങിയത്. 3 ദിവസത്തിനകം തരാമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അവധികൾ മാറ്റി പറയുകയും പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതാവുകയും ചെയ്തു. ആശുപത്രിക്കാര്യങ്ങൾ അത്രയും കള്ളമായിരുന്നെന്നു മനസ്സിലായി. 20,000/- രൂ. എന്നെ സംബന്ധിച്ച് ഒരു വലിയ തുക ആയതിനാൽ അത് കിട്ടാതായപ്പോൾ ഞാൻ വിഷമിച്ചു. ഇതെക്കുറിച്ച് ഞാൻ അമൃത പഥത്തിലെ ഗുരുക്കന്മാരോട് പറഞ്ഞപ്പോൾ കാശ് തിരിച്ചു കിട്ടുന്നതിനായി റെയ്ക്കിചെയ്യാം എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം ആ വ്യക്തിയെ യാദൃശ്ചികമായി കണ്ടു മുട്ടുകയും പൈസ തിരിച്ചു തരണമെന്ന് ഞാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ വൈകിട്ട് മുഴുവൻ തുകയും തിരികെ തരികയും ചെയ്തു. ഞായറാഴ്ച മുതൽ ക്ഷേപണമുദ്രയും, കുബേരമുദ്രയും ചെയ്തു തുടങ്ങിയ ശേഷം പോസിറ്റീവായ ഒരു ഊർജ്ജ നില അനുഭവപ്പെടുകയുണ്ടായി. അതിന്റെ ഫലമായിട്ടാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരിച്ചുകിട്ടിയതെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. അതിന്റെ സന്തോഷസൂചകമായി ഈ തുകയുടെ ഒരുഭാഗം അമൃതപഥത്തിന്റെ ചാരിറ്റിഫണ്ടിലേക്ക് നൽകുവാൻ ആഗ്രഹിയ്ക്കുന്നു. അമൃതപഥത്തിനും ഗുരുക്കന്മാർക്കും നന്ദിയും പ്രണാമങ്ങളും അർപ്പിക്കുന്നു.
അജിത പ്രദീപ്, പറവൂർ
ഓം ഗുരുവേ നമ: ഇന്നലത്തെ ഒരു അനുഭവമാണ് ഞാൻ എഴുതുന്നത്. എന്റെ അമ്മയ്ക്ക് ഇടതു സൈഡിലെ ബ്രസ്റ്റിന് രണ്ടു ദിവസമായിട്ട് ഭയങ്കര വേദന ആയിരുന്നു’ ഞാൻ ഇന്നലെ വീട്ടിൽ ചെന്നപ്പോൾ ആണ് അറിയുന്നത് അമ്മയ്ക്ക് ഭയങ്കര പേടിയാണ് ‘ ഞാൻ പറഞ്ഞു പേടിക്കണ്ട അതു മാറിക്കൊള്ളും എന്നു പറഞ്ഞു ‘ എന്നിട്ട് ഞാൻ ക്ഷേപനമുദ്ര ചെയ്തു. അതു കഴിഞ്ശകലം കഴിഞ്ഞപ്പോൾ എന്റെ അനുജനോട് അമ്മ പറഞ്ഞു എന്റെ വേദന മാറി അവൾ ഏതാണ് ചെയ്തു എന്ന് ‘ഇന്ന് ആശുപത്രിയിൽ പോകാൻ ഇരുന്നതാണ് ‘ഇങ്ങനെ ഒത്തിരി നല്ല അനുഭവം മുദ്രകൾ കൊണ്ട് എനിക്ക് കിട്ടുന്നുണ്ട് ‘ഗുരു ചരണം ശരണം’ഗുരു ചരണം ശരണം. ഗുരു ചരണം ശരണം’
നിഷ ജയൻ, കോട്ടയം
എല്ലാവർക്കും നമസ്കാരം 2nd level reiki class കഴിഞ്ഞ് ഇറങ്ങിയപ്പോൾ എനിക്കുണ്ടായ അനുഭവം പറയാം. അന്ന് നല്ല ഒരു meditation അനുഭവമാണ് കിട്ടിയത്. മനസിന്റെ കുറെ ഭാരങ്ങൾ ഇറക്കി കളയാൻ സാധിച്ചു. എന്റെ ഹൃദയഭാഗത്തായി ഒരു ഭാരം ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായിരിന്നു. അത് കുറെയൊക്കെ മാറി. തിരിച്ച് class കഴിഞ്ഞ് മടങ്ങിയപ്പോൾ body ഒട്ടും ഭാരമില്ലാത്തതായി തോന്നി. ഞാൻ ഒഴുകിയാണ് പോകുന്നത് എന്ന് തോന്നി. മനസിനു അപ്പോൾ വളരെ ശാന്തത അനുഭവപ്പെട്ടു. എന്റെ ചുറ്റുമുള്ളത് മുഴവൻ ശാന്തമായിട്ട് എനിക്കു തോന്നി. വീട്ടിൽ ചെന്നപ്പോൾ ഏട്ടന്റെ അമ്മയും വളരെ supportive ആയി വളരെ positive ആയി സംസാരിച്ചു. Bus ൽ ഇരുന്നപ്പോൾ പാട്ട് ഉണ്ടായിരുന്നു. സാധാരണ പാട്ടുകേട്ടാൽ അതിൽ ലയിച്ച് മനസിൽ എന്തെങ്കിലുമൊക്കെ ചിന്തിച്ചു കൊണ്ടിരിക്കും. എന്നാൽ അപ്പോൾ പാട്ടൊന്നും ആ അവസ്ഥക്ക് ഭംഗം ഉണ്ടാക്കിയില്ല. ഉള്ളിലിരുന്നുകൊണ്ട് മറ്റാരെയോ എന്നപോലെ എന്റെ ശരിരത്തെയും ചുറ്റുപാടുകളെയും വീക്ഷിക്കാൻ ശരിക്കും സാധിച്ചു. ഈ അനുഭവം മുൻപ് എനിക്ക് ഉണ്ടായിട്ടുണ്ട് .എന്നാൽ അത് 2 മിനിട്ടിന് അപ്പുറത്തേയ്ക്ക് നിലനിന്നിരുന്നില്ല. ഒന്ന് എനിക്ക് മനസിലായി നമ്മൾ ശരിക്കും ശാന്തത അനുഭവിച്ചാൽ നമുക്ക് ചുറ്റുമുള്ളത് മുഴുവൻ ശാന്തമാകും എന്ന്.. Reikiക്കും ഗണപതിസ്വാമിക്കും ഗിരിജ മാഡത്തിനും എല്ലാ മാസ്റ്റർമാർക്കും മനസു നിറഞ്ഞ് നന്ദി പറയുന്നു.
ബിന്ദു വേണു, പുതുപ്പള്ളി
എനിക്ക് ക്ഷേപണ മുദ്രയും കുബേര മുദ്രയും രുദ്രമുദ്രയും ദീക്ഷ ലഭിച്ചിരുന്നു. അന്നു മുതൽ പ്രാക്ടീസ് ചെയ്തിരുന്നു. ആ സമയത്ത് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കുറച്ചു സ്ഥലം കൊടുക്കാനുണ്ട്, പക്ഷെ, വിൽപന നടക്കുന്നില്ല. കുബേര മുദ്ര ദീക്ഷ കിട്ടിയ സമയം ആയിരുന്നു. ഞാൻ നിഷ്ഠയോടെ പ്രാക്ടീസ് ചെയ്തു. മൂന്നാം ദിവസം സ്ഥലം വിൽക്കാനുള്ള agreement ചെയ്തു.10 ദിവസത്തിനകം ആ സ്ഥലത്തിൻ്റെ വിൽപനയും നടന്നു. രുദ്ര മുദ്ര ദീക്ഷ കിട്ടിയതിനു ശേഷം ശാരീരികമായി പല മാറ്റങ്ങളും അനുഭവപ്പെട്ടു തുടങ്ങി. ആദ്യ ദിവസങ്ങളിൽത്തന്നെ മുദ്രചെയ്യുന്ന സമയം ശരീരത്തിന്റെ താപനില കൂട്ടുന്നതായും എന്തൊക്കെയോ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പുകഞ്ഞ് ഇറങ്ങുന്നതായും തോന്നിയിരുന്നു. നാലാം ദിവസം ചെയ്തു കഴിഞ്ഞപ്പോൾ ഇടത്തെകാലിന്റെ ഇടുപ്പിൽ ഒരു വിധം നല്ല വേദന അനുഭവപ്പെട്ടു. ആ ഭാഗത്ത് ശ്രദ്ധ ചെലുത്തി 4:4:4 ശ്വാസം എടുത്തു കൊണ്ടിരുന്നു. അടിവയറ്റിൽ എന്തോ വലിഞ്ഞു മുറുകുന്ന പോലെ തോന്നി. കുറച്ചു സമയത്തിനു ശേഷം കാലിന്റെ വേദന മാറുകയും brownish colour discharg ഉണ്ടാകുകയും ചെയ്തു.മുൻപ് വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ടായിരുന്നു.അതിനു ശേഷം വയറിന് തോന്നിയിരുന്ന Stiff ness മാറി. വിയർപ്പ് അധികമായിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ മായിട്ടുള്ളതെല്ലാം പുറത്തേക്കു പോകുന്നതായി അനുഭവപ്പെട്ടുന്നു. സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളിലെ എല്ലാ മാലിന്യങ്ങളെയും നീക്കി സ്വസ്ഥമായും സന്തോഷത്തോടെയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ഈ മുദ്രകൾ പ്രാക്ടീസ് ചെയ്യുന്നതിലൂടെ സാധിക്കുന്നു .ഇതിലേക്കു നമ്മളെ പ്രാപ്തരാക്കുന്ന ഗുരുവിനു നന്ദി…
സോഫിയാ ജയൻ, ആലപ്പുഴ
അമൃതപഥത്തിന്റെയും, ഗുരുപരമ്പരയുടെയും അനുഗ്രഹം ചിന്തിക്കുന്ന മാത്രയിൽ തന്നെ ലഭിച്ചുകൊണ്ടിരിക്കുകയാണ്…ഈ കഴിഞ്ഞ ദിവസം റേയ്കി 2ndചാനൽ ആയ സോഫിയാ ജയൻ എന്ന ഞാൻ കുടുബ വീട്ടിൽ പോയ ശേഷം ആട്ടോറിക്ഷായിൽ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. വഴിയരികിൽ തലയ്ക്ക് കൈയ്യും വച്ച് കരഞ്ഞുകൊണ്ടുനില്ക്കുന്ന ഒരു പെൺകുട്ടിയേയും അമ്മയേയും കണ്ട് വണ്ടി നിർത്തി കാര്യം അന്വേഷിച്ചപ്പോൾ ,ആ കുട്ടിയുടെ പിടലി ഒരു വശത്തേക്ക് തിരിഞ്ഞു ഇരിക്കയാണെന്നും വേദന സഹിക്കാൻ വയ്യാതെയാണ് ആ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞു. അവർ ആശുപത്രിയിൽ പോയിട്ട് വേദന കാരണം ഒന്നു തൊടുവാൻ പോലും ഡോക്ടറെ സമ്മതിക്കാതെ കുട്ടി ബഹളം വച്ചതുകൊണ്ട് അവർ തിരികെ പോരുകയായിരുന്നു. ഞാൻ ആ കുഞ്ഞിന് റേയ്ക്കി കൊടുത്തു. ഇടയ്ക്ക് കുട്ടി മയങ്ങിപ്പോയി. അൽപ്പം കഴിഞ്ഞ് കുട്ടി മയക്കത്തിൽ നിന്ന് ഉണർന്നത് “ആന്റീ എന്റെ വേദനപോയി. ഞാൻ തല തിരിക്കട്ടെ ” എന്നു പറഞ്ഞു കൊണ്ട് കഴുത്ത് തിരിച്ച് എന്നെ നോക്കി. ഗൗരി എന്ന ആ കുഞ്ഞിൻ്റെ വിഷമം മാറിയിരുന്നു..
അശ്വതി മോഹൻ, എറണാകുളം
ക്ഷേപണമുദ്രയും, കുബേരമുദ്രയും, രുദ്രമുദ്രയും ദീക്ഷ കിട്ടിയിരുന്നു. കുറച്ചു ദിവസങ്ങളായി ഈ മുദ്രകൾ ചെയ്തു വരുന്നുണ്ട്. ഇവ ചെയ്തു തുടങ്ങിയതിൽ പിന്നെ എനിക്ക് അനുഭവമായ ചില കാര്യങ്ങൾ ഇവിടെ എഴുതുന്നു. 46വയസ്സാണ് എനിക്ക്. മാസമുറ ഒരു വർഷത്തോളമായി ഉണ്ടാകാറില്ലായിരുന്നു.എന്നാൽ 3 ദിവസം ക്ഷേപണമുദ്ര ചെയ്തു കഴിഞ്ഞപ്പോൾ എന്തോ ഡിസ്ചാർജ് ഫീൽ ചെയ്യുകയും രക്ത നിറത്തോടു കൂടിയ സ്പോഞ്ചുപൊലെയുള്ള ഒരു വസ്തു പുറന്തള്ളുകയും ചെയ്തു. അതിനു ശേഷം പിന്നീട് യാതൊന്നും പുറത്തു വന്നതുമില്ല. ഇന്ന് രാവിലെ എന്റെ ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത തരത്തിലുള്ള മലബന്ധം ഉണ്ടായി.ശോധനയ്ക്കുള്ള യാതൊരു തോന്നലുമുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂർ എനിക്ക് വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു.വളരെ കടുപ്പമുണ്ടായിരുന്നു. ഒരു കയർ പുറത്തു വരുന്ന മാതിരി പുറത്തു പോയ മാലിന്യത്തിന് യാതൊരു വിധ ഗന്ധവും ഇല്ലായിരുന്നു. മാത്രവുമല്ല കുറച്ചു ദിവസമായി എന്നെ അലട്ടിക്കൊണ്ടിരുന്ന നടുവേദന, കാൽ കഴപ്പ്, വയറിന്റെ ഭാരം, വയറിന്റെ വീർപ്പ് ഇവയൊക്കെ മാറിയിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. എന്റെ തുച്ഛമായ അറിവു വച്ച് ചിന്തിക്കുമ്പോൾ ആമാശയത്തിൽ നിന്നോ മലാശയത്തിൽ നിന്നോ പുറത്തു പോകുന്ന മാലിന്യങ്ങൾ ആന്തരിക അമ്ളങ്ങളുമായി കൊണ്ട് ചേർന്നതായതു ഗന്ധമുണ്ടാക്കാറുണ്ട്. എന്നാൽ, ദുർഗന്ധമില്ലാത്തതിനാൽ ഇത് കുടലിന്റെ മേൽ ഭാഗത്തു കെട്ടി നിന്ന മാലിന്യങ്ങളാകാനേ വഴിയുള്ളൂ. കുടലിൽ റ്റ്യൂമറുകളായി മാറാൻ സാധ്യതയുള്ള മാലിന്യക്കട്ടയാണ് പുറന്തള്ളിപ്പോയത് എങ്കിൽ, നമുക്ക് കിട്ടിയിരിക്കുന്ന ഈ മുദ്രകൾ എത്ര അമൂല്യമാണ്?! ഈ വിവരണം കൊണ്ട് ആ മുദ്രയുടെ ഗുണങ്ങൾ എല്ലാവർക്കും മനസ്സിലാക്കാനും അവ പരിശീലിക്കാൻ പ്രചോദനമാകുമെന്നും ഞാൻ കരുതുന്നു. ഗുരുവിന് നന്ദി.. പ്രണാമങ്ങൾ
മഞ്ജു വർഗീസ്, അയർക്കുന്നം
ഞാൻ മഞ്ജു വർഗീസ്. കുബേരമുദ്ര പരിശീലിച്ചു തുടങ്ങിയപ്പോൾ മുതൽ എനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പങ്കുവെയ്ക്കുന്നതിനായിട്ടാണ് ഈ കുറിപ്പ്. വളരെ നാളുകളായി സൈനസൈറ്റിസ് രോഗം എന്നെ അലട്ടുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി തലവേദനയും കഫക്കെട്ടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാറുമുണ്ടായിരുന്നു. ഈ മുദ്ര ശീലിച്ചു തുടങ്ങിയതു മുതൽ വെളുപ്പിന് 4 മണി മുതൽ ശക്തമായ മൂക്കൊലിപ്പ് ഉണ്ടാകാൻ തുടങ്ങി. ഇത്രമാത്രം വെള്ളം തലയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകുന്നു. പള്ളിയിൽ കുർബാനയ്ക്കു നിൽക്കാൻ പോലും സാധിക്കാത്ത വിധമുള്ള മൂക്കൊലിപ്പാണ് ഉണ്ടാകുന്നത്. തലവേദന, ഭാരം ഇവയെല്ലാം തീർത്തും ശമിച്ചിരിക്കുന്നു. കൂടുതൽ ഉന്മേഷവും ഉൽസാഹവും അനുഭവപ്പെടുന്നു. മുദ്രയുടെ ഗുണാനുഭവ പഠനത്തിലേക്ക് എന്റെ ഈ ഷെയറിംഗ് പ്രയോജനമാകും എന്ന് കരുതുന്നു.ഗുരുവിന് നന്ദി.. പ്രണാമങ്ങളോടെ..